Featured post

കോവിഡ് വ്യാപനം: എൻപിആർ, സെൻസസ് നടപടികൾ നീട്ടി വെച്ച് കേന്ദ്രം





ന്യൂഡൽഹി: ചൈനയിൽ തുടങ്ങി ലോകത്താകമാനം കടുത്ത ദുരന്തം വിതച്ച കൊറോണ വൈ​റ​സ് ഇന്ത്യയിൽ 612 പേർക്ക് സ്ഥിരീകരിക്കുകയും 13 പേർ മരണപ്പെടുകയും ചെയ്തതോടെ 21 ദിവസങ്ങൾ രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ സെ​ന്‍​സ​സും ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ര്‍ ന​ട​പ​ടി​ക​ളും കേന്ദ്ര സർക്കാർ നീ​ട്ടി​വ​ച്ചു. 2021ലെ ​സെ​ന്‍​സ​സ് ര​ണ്ട് ഘ​ട്ട​മാ​യാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ആ​ദ്യ​ഘ​ട്ടം 2020 ഏ​പ്രി​ല്‍ മു​ത​ല്‍ സെ​പ്റ്റം​ബ​ർ വരെയും ര​ണ്ടാം​ഘ​ട്ടം 2021 ഫെ​ബ്ര​വ​രി ഒ​ന്‍​പ​ത് മു​ത​ല്‍ 28 വരെയുമായിരുന്നു. ഏ​പ്രി​ല്‍ ഒ​ന്നി​ന് ആ​ദ്യ​ഘ​ട്ടം ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് സെ​ന്‍​സ​സ് നീ​ട്ടി​വ​ച്ച​ത്.

രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദാ​യി​രു​ന്നു ആ​ദ്യ​മാ​യി എ​ന്‍​.പി.​ആ​ര്‍-സെ​ന്‍​സ​സി​ല്‍ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തേ​ണ്ടി​യി​രു​ന്ന​ത്. എന്നാൽ അ​ദ്ദേ​ഹം പൊ​തു​ജ​ന​ങ്ങ​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. സെ​ന്‍​സ​സി​ന്‍റെ ഭാ​ഗ​മാ​യി എ​ന്യു​മ​റേ​റ്റ​ര്‍​മാ​ര്‍ വീ​ടു​ക​ള്‍ തോ​റും സ​ന്ദ​ര്‍​ശി​ച്ച്‌ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത് വ​ലി​യ അ​പ​ക​ട സാ​ധ്യ​ത​യു​ണ്ടാ​ക്കു​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ഏ​പ്രി​ല്‍ മു​ത​ല്‍ സെ​പ്റ്റം​മ്പര്‍ വ​രെ സെ​ന്‍​സ​സ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്താ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. എൻപിആർ ആർ ആർ സി ദേശീയ പൗരത്വ പട്ടികയുടെ ആദ്യ പടിയാണെന്ന് വ്യക്തമാക്കി പ്രതിപക്ഷം ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.