Featured post

കഫശല്യം മാറുവാനുള്ള ഒറ്റമൂലികൾ

കഫശല്യം 

1 . കുരുമുളക് ,തുളസിയില ,വെറ്റില തുമ്പയില എന്നിവ ചേർത്ത് കഷായം വെച്ച് തേൻ ചേർത്ത് കഴിക്കുക 

2 .തേൻ , ഇഞ്ചിനീര് ,തുളസിനീര് ,ഉള്ളിനീര് എന്നിവ യോജിപ്പിച്ചു കഴിക്കുക 
3 . അകത്തിയില പിഴിഞ്ഞെടുത്ത നീര് നസ്യം ചെയ്യുക 
4 . ഇഞ്ചി ചുട്ട് തൊലികളഞ്ഞു തിന്നുക 
5 . തൊലികളഞ്ഞ വെളുത്തുള്ളിയുടെ ഏതാനും അല്ലികൾ അതെ പാടി വിഴുങ്ങുക 







6 . കയ്യോന്നീച്ചാർ നസ്യം ചെയ്യുക 
7. തെങ്ങിന്റെ പൊങ്ങിനോട് ചേർന്നുള്ള ഇളയ കുരുത്തോല തിന്നുക .ഇത് അർശസ്സിനും നന്ന് 
8 . നാരങ്ങാവെള്ളം തേൻ ചേർത്ത് കഴിക്കുക 
9 .ആടലോടകത്തിന്റെ ഇല അരച്ചെടുത്ത നീര് എടുത്ത് (ഏകദേശം ഒരു ടീസ്പൂൺ)അതിൽ ഒരു കോഴിമുട്ട ഉടച്ചു ചേർത്ത് കഴിക്കുക 
10 .ദിവസം മൂന്നോ നാലോ നേരം ആവികൊള്ളുക